വർണ കടലാസ്സുകളിൽ പൊതിഞ്ഞ എന്റെ ഹൃദയത്തെ
തുലാസിൽ തൂക്കിനോക്കി പൊൻതൂക്കം പോലും തൂങ്ങിയില്ല
പിന്നെ നെരിപ്പോടിലിട്ടൂതി
ചൂടേറ്റു പക്ഷെ ഉരുകിയില്ല...
അന്നുമിന്നും തീച്ചൂളയെ തണുപ്പിച്ച ഹൃദയം
ഇത്തിരി പൊൻ തരിയുമായി
നീ പോയിട്ട്
ഇന്നേക്കൊരാണ്ടുതികഞ്ഞു... !!
_പ്രശോഭ്_