കൊല്ലപരീക്ഷ, ക്ലാസ്സിൽ പോയില്ല ബെല്ലടിക്കാനിനി നേരം ബാക്കി…
വിരസത മാറ്റാനെന്തുവഴി
ബീച്ചിലോ സിനിമക്കോ പോവാം
സിനിമയും ഫോണും തെണ്ടിനടക്കലും കുട്ടിക്കളിയാടാ…
കൂട്ടത്തിൽ മൂത്തവൻ പതിയെ ചോദിച്ചു സാധനം വേണോ.. ?
പാക്ക് മുറുക്കിയും ചുണ്ടിൽ തിരുകിയും വേണ്ടാ
കയ്പ്പാകും… മണമാണ് ഛർദി വരും
അമ്മയറിയാത്ത
കൂടിയതെന്തുണ്ട്… ?
മൂർഖന്റെ പല്ലുണ്ട് ചടയന്റെ പുകയുണ്ട് പശയുണ്ട് പൊടിയുണ്ട് കുത്തുവാൻ സൂചിയും
പണിയില്ല പണമില്ല
ആധാരം പണയത്തിൽ
വേറെന്തു ചെയ്യും
കണ്ണ് ചുവന്നവൻ ആടിപ്പറഞ്ഞു
കറണ്ടടിക്കാം !!!!
തുണ്ടു വയറു വായിൽ
തിരുകി കടിച്ചു അടിച്ചു ആകെ തരിച്ചു തെറിച്ചു നുരഞ്ഞു പതഞ്ഞു
ഭാരം കുറഞ്ഞു നീല പുകയായി
പിന്നെ അമ്മ തിരക്കാത്ത ആരും കാണാത്ത ഒളിയിടത്തേക്ക് ഒറ്റക്ക് ….. !!
പ്രശോഭ് കാക്കൂർ
https://youtu.be/CXyUcsHbm3I
No comments:
Post a Comment